കഴിഞ്ഞ ഏപ്രില്‍ 24 നായിരുന്നു നടന് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പത്താം വിവാഹ വാര്‍ഷികം. സ്പെഷല്‍ ദിനത്തില്‍ ഭാര്യയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും നടന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.താരത്തിന്റെ ആ കുറിപ്പിന് സുപ്രീയ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘ആത്മമിത്രവും, പ്രിയ സുഹൃത്തും, പങ്കാളിയുമായി ഒരാളെ തന്നെ ലഭിക്കാന്‍ എല്ലാവര്ക്കും ഭാഗ്യമുണ്ടാവില്ല. ഈ ലോകം മുഴുവന്‍ ആഘോഷിച്ചപ്പോള്‍ ഞങ്ങളും അതില്‍ പങ്കാളികളായി, കാല്‍വഴുതി വീഴാന്‍ പോകുന്നു എന്നായപ്പോള്‍ ഞങ്ങള്‍ കൈകള്‍ കോര്‍ത്തു പിടിച്ചു.
എന്റെ കുഞ്ഞിന്റെ അമ്മയായി, എന്നെ ചേര്‍ത്ത് പിടിച്ച ശക്തിയായി അവള്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ എന്നെ സഹിച്ചതിന് അവള്‍ക്ക് മെഡല്‍ കൊടുക്കണം. സുപ്സ്, നിന്നെ ഞാന്‍ സ്നേഹിക്കുന്നു. പത്തും അതില്‍ക്കൂടുതലും വര്‍ഷങ്ങള്‍ ഒന്നിച്ചുണ്ടാകട്ടെ’ – എന്നായിരുന്നു ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട പൃഥ്വി കുറിച്ചത്.
ഇപ്പോഴിതാ പൃഥ്വിയുടെ കുറിപ്പിന് സുപ്രിയ നല്കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ഒടുവില്‍ ആ സത്യം പുറത്തുവന്നല്ലേ? ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ എന്നാണ് സുപ്രിയയുടെ കമന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക