അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് നല്കുന്ന വയോശ്രേഷ്ഠ സമ്മാന്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്ക്കും, നിര്‍ദ്ധനരായ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവിധ വിഭാഗങ്ങളിലായി പുരസ്കാരം നല്‍കും.
എന്നെ ചേര്‍ത്ത് പിടിച്ച ശക്തിയായി അവള്…. ‘ഒടുവില്‍ ആ സത്യം പുറത്തുവന്നല്ലേ? സുപ്രീയ
വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട മേഖലയില്‍ ഗവേഷണം നടത്തുന്ന ഏറ്റവും മികച്ച സ്ഥാപനം, മുതിര്‍ന്ന പൗരന്മാര്ക്കായി സേവനം നല്‍കുന്നതും, ബോധവല്‍ക്കരണം നല്‍കുന്നതുമായ ഏറ്റവും മികച്ച സ്ഥാപനം, മുതിര്‍ന്ന പൗരന്മാര്ക്കായി സേവനം നല്‍കുന്നതും, സൗകര്യങ്ങള്‍ അനുവദിക്കുന്നതുമായ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത്, ഏറ്റവും മികച്ച നഗരസഭ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനം എന്നീ സ്ഥാപന വിഭാഗങ്ങള്‍ക്കും, ശതാഭിഷിക്തന്‍, മൂര്ത്തീവല്ക്കരിക്കപ്പെട്ട അമ്മ, ആജീവനാന്ത നേട്ടം, കലാസൃഷ്ടി, കായികവും, സാഹസികവും (പുരുഷന് /സ്ത്രീ), ധീരത എന്നീ വ്യക്തി വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം.
സ്ഥാപനങ്ങള്‍ അനക്സര്‍ ഒന്ന് പ്രകാരവും, വ്യക്തികള്‍ അനക്സര്‍ രണ്ട് പ്രകാരവുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം മെയ് 15 നകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറവും അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസവും മറ്റ് വിവരങ്ങളും www.sjd.kerala.gov.in , http://socialjustice.nic.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക