സംസ്ഥാനത്ത് നിരവധി പേരാണ് വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ട സമയത്താണ് പലരും കൃഷിയിലേക്കിറങ്ങിയത്. എന്നാൽ, പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി നടത്തിയ ആളെ എക്സൈസ് പിടികൂടി. കണ്ണൂരിലാണ് സംഭവം, പച്ചക്കറി കൃഷിയുടെ മറവില്‍ വീട്ടുവളപ്പിലാണ് കഞ്ചാവ് കൃഷി ചെയ്തിരിയ്ക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷം ; കണ്ണൂർ സര്‍വകലാശാല പരീക്ഷകൾ മാറ്റി
കണ്ണൂർ തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക