തിയേറ്ററുകളിലെത്തിയത് കോവിഡ് മഹാമാരിക്കിടെയാണെങ്കിലും വലിയ പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയ ചിത്രമാണ് ‘ഓപ്പറേഷൻ ജാവ’. ബാലു വര്‍ഗീസും ലുക്മാനും പ്രധാന താരങ്ങളായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, വിനായകന്, വിനീത കോശി, ഇര്‍ഷാദ്, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവരും നിര്‍ണായക വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ റീമേക്ക് അവകാശം വിറ്റുവെന്നും ഹിന്ദിയില്‍ സിനിമ ഒരുങ്ങുന്നുവെന്നും സംവിധായകന് തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഹിന്ദിയിലെ അണിയറപ്രവര്‍ത്തകരെയോ അഭിനേതാക്കളേയോ കുറിച്ച് സംവിധായകന് വ്യക്തമാക്കിയിട്ടില്ല.
മോഹന്‍ലാലിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക