സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവിധ പ്രതോരോധ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് നടപ്പിലാക്കേണ്ട പ്രതിരോധ മാർഗ നിർദേശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി തിയറി പരീക്ഷകൾ അവസാനിക്കും. അവസാന പരീക്ഷയായ മലയാളം രണ്ടാം പേപ്പർ ഇന്നാണ് നടക്കുന്നത്. എന്നാൽ, മെയ് അഞ്ചിന് തുടങ്ങാനിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ എന്ന് നടക്കും എന്നതിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
കോവിഡ് പശ്ചാത്തലത്തിലാണ് ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചത്. പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ മെയ് 14 ന് തുടങ്ങാൻ തീരുമാനിച്ചിരുന്ന മൂല്യനിർണയം എന്ന് നടക്കുമെന്നാണ് സംബന്ധിച്ചും അന്തിമ തീരുമാനമായില്ല. കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്ന കുറവ് വരുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക