രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി അടുത്ത രണ്ട് മാസം 80 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധ്യാനങ്ങള് നല്‍കുമെന്നത് കുറച്ച് ദിവസം മുമ്പ് തീരുമാനമായിരുന്നു. ഇപ്പോള്‍ നടന് സുരേഷ് ഗോപി ഇക്കാര്യം സൂചിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.
കൊറോണ വൈറസ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോള്‍ ദരിദ്രര്‍ക്ക് ആവശ്യമായ പോഷക പിന്തുണ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത രണ്ട് മാസത്തേക്ക് ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്കാന് തീരുമാനിച്ചു.
ഇതിനായി ഇന്ത്യ 26,000 കോടി രൂപ ചെലവഴിക്കും എന്നാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. ഇതിന് താഴെ വരുന്ന കമന്റുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്കാന് കഴിയുമോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. അതിന് പുറമെ ഓക്സിജന്‍ ക്ഷാമത്തെ കുറിച്ചും, യുപിയിലെ അവസ്ഥയെ കുറിച്ചുമെല്ലാം പ്രേക്ഷകര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി നിര്‍ത്താന്‍ മോദിയോട് പറയു എന്നും ചിലര്‍ പറയുന്നു.
‘കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോള്‍, ദരിദ്രര്‍ക്ക് ആവശ്യമായ പോഷക പിന്തുണ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത രണ്ട് മാസത്തേക്ക്, അതായത് 2021 മെയ്, ജൂണ്‍ മാസങ്ങളില്‍ 80 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്കാന് തീരുമാനിച്ചു.
ഈ സംരംഭത്തിനായി ഇന്ത്യ 26,000 കോടി രൂപ ചെലവഴിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 (എന്‍എഫ്എസ്എ) പ്രകാരം വരുന്ന ദരിദ്രര്‍ക്ക് സര്‍ക്കാര്‍ 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും, ഇത് അടുത്ത രണ്ട് മാസത്തേക്ക് എന്‍എഫ്എസ്എ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുകളിലായിരിക്കും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക