സോഷ്യൽ മീഡിയയിൽ താരങ്ങളെ പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ് അവരുടെ മക്കളും.നടൻ ദുൽഖർ സൽമാൻറെ മകളും മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരക്കുട്ടിയുമായ മറിയം അമീറ സൽമാൻ സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള കുരുന്നാണ്. ഇന്ന് കുഞ്ഞു മറിയത്തിന് നാലാം ജന്മദിനമാണ്. 2017 മെയ് 5നായിരുന്നു ദുൽഖറിനും അമാൽ സൂഫിയയ്ക്കും മറിയം അമീറ ജനിച്ചത്
പ്പോഴിതാ മറിയത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ‘പ്രിയപ്പെട്ട മറിയം, നിനക്ക് നാല് വയസ്സായിരിക്കുകയാണല്ലോ, ഞങ്ങൾക്കെല്ലാം നീ ഏറെ ആരാധ്യയും പ്രിയപ്പെട്ടവളുമാണ്, ഏറെ മാധുര്യത്തോടെ, സ്നേഹത്തോടെയാണ് നീ ഞങ്ങളുടെയെല്ലാം ജീവിതത്തിൽ തൊട്ടത്, നിൻറെ കസിൻ വികൃതികുട്ടനായ ഇസു ഒരു മുറി നിറയെ നിൻറെ പ്രിയപ്പെട്ട പാവകളും കൂട്ടുകാരും കേക്കുകളുമൊക്കെയായി നിൻറെ അടുത്ത ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ്, ഏറെ മാധുര്യമുള്ള ഞങ്ങളുടെ കുഞ്ഞ് രാജകുമാരി, ഏറെ സ്നേഹത്തോടെ നിനക്ക് ജന്മദിനാശംസകൾ നേരുന്നു’, എന്നാണ് കുഞ്ചാക്കോ, ഇസുവിനോടൊപ്പം മറിയം ഇരിക്കുന്നൊരു ചിത്രം പങ്കുവെച്ച് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക