കോഴിക്കോട്: പി.എസ്.സി പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. പരീക്ഷ ഹാളില്‍ വാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തില്‍ സമയം അറിയുന്നതിനായി പകരം സംവിധാനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷന് പി.എസ്.സി സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്ന് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പരീക്ഷാ സൂപ്രണ്ട് ഉദ്യോഗാര്‍ത്ഥികളെ സമയം അറിയിക്കാറുണ്ട്. എന്നാല്‍ മണി മുഴക്കുന്നത് പരീക്ഷാര്‍ത്ഥികള്‍ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരന് അറിയിച്ചു. സമയം ഓര്‍മ്മിപ്പിക്കാന്‍ നിരീക്ഷകര്‍ മറന്നു പോകാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക