മുംബൈ: കോവിഡ് പടർന്നതിനെ തുടർന്ന് ഐപിഎൽ നിർത്തിവച്ചെങ്കിലും കളിക്കാരിൽ രോഗം പടരുന്നത് തുടരുകയാണ്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിലെ രണ്ടു താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കും ന്യൂസിലൻഡ് താരം ടിം സിഫേർട്ടിനുമാണ് രോഗബാധ കണ്ടെത്തിയത്.
ഇതോടെ ഐപിഎല്ലിനിടെ കോവിഡ് ബാധിച്ച കോൽക്കത്ത താരങ്ങളുടെ എണ്ണം നാലായി. നേരത്തെ മലയാളി പേസർ സന്ദീപ് വാര്യർക്കും സ്പിന്നർ വരുൺ ചക്രവർത്തിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഐപിഎൽ ബയോ ബബ്ളിൽ നിന്നും പരിശോധനകൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്ബോൾ പ്രസിദ്ധ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയിരുന്നു. ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക