മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. എന്നാല്‍ താരം പങ്കുവെച്ച ഒരു ചിത്രത്തിന് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ചിത്രങ്ങളിൽ നിങ്ങൾ സുന്ദരിയായി കാണപ്പെടുന്നു. പക്ഷേ മാസ്ക് ഇല്ലാതെ ഇത്രയധികം ആളുകൾക്ക് നടുവിൽ നിൽക്കാമോ? ഒരു സെലിബ്രിറ്റി ആയതു കൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതല്ലേ നിങ്ങൾ? നിങ്ങളുടെ ഫോളേവേഴ്സിനെ നിങ്ങൾ സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കരുത്.
ക്ഷമിക്കണം, ഇത് എന്നെ നിരാശപ്പെടുത്തുന്നു,’ നടി അനുശ്രീയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ ഒന്നാണ് ഇത്. കോഴിക്കോട് പാളയം മാർക്കറ്റിൽ വച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ ഏറ്റവും അടുത്ത് ഷെയർ ചെയ്തിരിക്കുന്നത്.
എന്നാൽ, ആ പോസ്റ്റിൽ തന്നെ കമന്റിനുള്ള വിശദീകരണവും ഉണ്ട്. ഇത് വളരെക്കാലം മുൻപ് എടുത്ത ഒരു ചിത്രമാണ് എന്ന് അതിൽ അനുശ്രീ വ്യക്തമാക്കുന്നുണ്ട്. കോഴിക്കോട് പാളയം മാർക്കറ്റിന്റെ ചരിത്ര പ്രസക്തിയും അവിടെ നിന്നും ലോകത്തേക്ക് മുഴുവൻ കയറ്റി അയക്കപ്പെട്ട ‘കാലിക്കോ’ എന്ന കൈത്തറി വസ്ത്രങ്ങളുടെ ശ്രേണിയും അനുശ്രീ കുറിപ്പിൽ എടുത്തു പറയുന്നുണ്ട്.
പാളയം മാർക്കറ്റിലെ കച്ചവടക്കാരും അവരുടെ ചരിത്രവും ഇന്നും വിസ്മയിപ്പിക്കുന്നു എന്നും താരം കുറിച്ചു. പാളയം മാർക്കറ്റിലും സ്ഥിതിഗതികൾ പഴയ പോലെയാകും എന്ന് പ്രത്യാശിച്ചു കൊണ്ടും പ്രാർത്ഥിച്ചു കൊണ്ടുമാണ് അനുശ്രീ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക