കൊവിഡ് മലയാള സിനിമാ വ്യവസായത്തിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഇപ്പോഴിതാ കൊവിഡിന്റെ രണ്ടാം വരവിൽ ഗുരുതരമായ പ്രതിസന്ധിയാണ് സിനിമാലോകം നേരിടുന്നത്. ഇതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
പുറമേനിന്നുനോക്കുമ്പോൾ ‘ വിനോദം’ ആണെങ്കിലും ഇതൊരു ഇൻഡസ്ട്രിയാണെന്നും സിനിമാമേഖലയിൽ ജോലിചെയ്യുന്ന 90 ശതമാനം ആളുകളും ദിവസക്കൂലിക്കാരാണ്. അവരെയാണ് ഏറ്റവുമധികം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും പ്രതിസന്ധിയിലാണല്ലോ. സിനിമയുടെ കാര്യം പ്രത്യേകമായി പറയാനാണെങ്കിൽ, കഴിഞ്ഞവർഷം ഷൂട്ടുചെയ്ത കുറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരുന്ന പല ചിത്രങ്ങളുടെയും ഷൂട്ടിങ് മുടങ്ങി.
തുടങ്ങാനിരുന്ന പല സിനിമകളും നീട്ടിവെക്കേണ്ടിവന്നു. തിയേറ്ററുകൾ ഇടയ്ക്ക് തുറന്നെങ്കിലും സെക്കൻഡ് ഷോ ഇല്ലാതിരുന്നതും സീറ്റിങ് പകുതിയാക്കിയതുമൊക്കെ പ്രതിസന്ധിയായി. ഇപ്പോൾ വീണ്ടും പൂർണമായി അടച്ചിരിക്കുകയാണ്.
ഇനി എന്ന് തുറക്കുമെന്നോ തുറന്നാലും എല്ലാം പഴയപോലെ ആകാൻ എത്രകാലമെടുക്കുമെന്നോ പറയാനാവില്ല. ആദ്യം അടയ്ക്കുകയും അവസാനം തുറക്കുകയും ചെയ്യുന്ന ഒന്നാണല്ലോ വിനോദമേഖല.
പുറമേനിന്നുനോക്കുമ്പോൾ ‘ വിനോദം’ ആണെങ്കിലും ഇതൊരു ഇൻഡസ്ട്രിയാണ്. അകത്തുള്ളവരെ സംബന്ധിച്ച് ഇത് ജീവിതപ്രശ്നമാണ്. സിനിമാമേഖലയിൽ ജോലിചെയ്യുന്ന 90 ശതമാനം ആളുകളും ദിവസക്കൂലിക്കാരാണ്. അവരെയാണ് ഏറ്റവുമധികം ബാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക