ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ 244 ഡോക്ടര്‍മാരാണ് മരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് അനസ് മരിക്കുകയായിരുന്നു. കോവിഡ് ബാധയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പെട്ടെന്നുള്ള രോഗമൂര്‍ച്ഛയില്‍ മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അനസിന്റെ മരണം.
ഡോ. അനസ് വാക്സിന് സ്വീകരിച്ചിരുന്നില്ല.കഴിഞ്ഞ കൊല്ലം 736 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് ബാധ മൂലം ജീവഹാനി ഉണ്ടായത്. രാജ്യത്ത് മൂന്ന് ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് പൂര്‍ണമായ വാക്സിനേഷന് നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക