കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമായി നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി.
സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്നും ഹർജിയിൽ പറയുന്നു.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാനീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
പതിനായിരങ്ങൾ പങ്കെടുക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ 500 പേരെ മാത്രം പങ്കെടുപ്പിച്ച് ലളിതമായാണ് ചടങ്ങ് നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക