ഇന്ത്യൻ ആർമിയിൽ നിയമബിരുദക്കാർക്ക് അവസരം. 27-ാമത്തെ ജാഗ് എൻട്രി സ്കീം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അവിവാഹിതർക്കാണ് അവസരം. ഓൺലൈനായി വേണം അപേക്ഷിക്കാൻ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലാണ് പരിശീലനം. 55 ശതമാനം മാർക്കോടെ എൽഎൽ.ബി. ബിരുദം. ബാർ കൗൺസിലിൽ രജിസ്റ്റർചെയ്യാൻ യോഗ്യതയുണ്ടായിരിക്കണം. പ്രായപരിധി: 21-27 വയസ്സ്.
വിശദവിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ജൂൺ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക