ഗായകൻ അർജിത് സിംഗിന്റെ മാതാവ് അദിതി സിംഗ് അന്തരിച്ചു. 52 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം.
അവർ കൊവിഡിൽ നിന്ന് തിങ്കളാഴ്ചയാണ് മുക്തയായത്. കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാല്‍ ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു.
ഫെയിം ഗുരുകുൽ, 10 കേ 10 ലെ ഗയെ ദിൽ എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് അർജിത് സിംഗ് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. ഹിന്ദി കൂടാതെ ഗുജറാത്തി, തമിഴ്, തെലുഗ്, മറാത്തി, അസ്സാമി, കന്നഡ എന്നി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക