15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ നടക്കും. നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പ്രോടൈം സ്പീക്കറായി കുന്നമംഗലം എംഎല്‍എ ആയ അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.30ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചൊല്ലിക്കൊടുത്ത സത്യവാചകം മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഏറ്റുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക