പാട്ന : കാമുകിയുടെ വിവാഹം തടയാന്‍ അവസാന ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ സഹായം തേടി പാവം കാമുകന്. ബീഹാറിലാണ് സംഭവം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ ലോക്ക്ഡൗണ്‍ മേയ് 16 മുതല്‍ വീണ്ടും പത്ത് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനാല്‍ വരുന്ന പത്ത് ദിവസം കൂടി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നു എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടിയത് പ്രയോജനപ്പെടുത്തി തന്റെ കാമുകിയുടെ വിവാഹം മുടക്കാന്‍ കഴിയുമോ എന്നാണ് പാവം കാമുകനായ പങ്കജ് കുമാര്‍ ഗുപ്ത ആലോചിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഇയാള്‍ കമന്റിലൂടെ ചോദിച്ചു.
ഇക്കാര്യമാണ് ഇപ്പോള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘സര്, നിങ്ങള്‍ക്ക് വിവാഹങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍, മെയ് 19 ന് നടക്കാനിരുന്ന എന്റെ കാമുകിയുടെ വിവാഹവും തടയാനാവും ഞാന്‍ എന്നേക്കും നിങ്ങളോട് നന്ദിയുള്ളവനായിരിക്കും. ‘ ഇങ്ങനെയാണ് പങ്കജ് സംസ്ഥാന മുഖ്യനോട് അപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക