ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിക്ക് ഓര്‍മ്മപൂക്കള്‍ അര്‍പ്പിച്ച മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ അബ്ദുറബ്ബ് പോസ്റ്റ് തിരുത്തി.
എന്നാല്‍ പോസ്റ്റ് തിരുത്തിയതായി ആരോപണമുയര്‍ന്നതോടെ ആ പോസ്റ്റ് പിന്‍വലിച്ച് പുതിയ പോസ്റ്റിടുകയും ചെയ്തു. എന്നാല്‍ എഡിറ്റിംഗ് ഹിസ്റ്ററി ഒഴിവാക്കാനാണ് പഴയ പോസ്റ്റ് പിന്‍വലിച്ച് പുതിയത് ഇട്ടതെന്ന് പോസ്റ്റിനുതാഴെയുള്ള കമന്റുകള്‍ ആരോപിക്കുന്നു.
പഴയ പോസ്റ്റ്
പുതിയ പോസ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക