തങ്ങളുടെ വരിക്കാരുടെ മനസറിഞ്ഞ് എയർടെൽ. ഉപയോക്താക്കൾക്ക് 24 മണിക്കൂറിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് എയർടെൽ. തങ്ങളുടെ ‘താങ്ക്സ് ആപ്പ്’ വഴിയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ലോക്ക്ഡൗണ്‍ വേളയിലും എയര്‍ടെല്‍ വരിക്കാര്‍ക്ക് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വീട്ടില്‍ നിന്നും പുറത്തു പോകാതെ തന്നെ എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി റീചാര്‍ജ് ഉള്‍പ്പടെ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനാകുന്നു.
മൊബൈല്‍, ഇന്റര്‍നെറ്റ്, ഡിടിഎച്ച് തുടങ്ങിയവയില്‍ നിന്നും അവശ്യമുള്ള സേവനം തിരഞ്ഞെടുത്തത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ അക്കൗണ്ട് നമ്പര്‍ എന്റര്‍ ചെയ്യുക. ആവശ്യമായത് തിരഞ്ഞെടുത്ത് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, യുപിഐ അക്കൗണ്ട്, അമസോണ്‍ പേ അക്കൗണ്ട് എന്നിവയിലേതിലും ഉപയോഗിച്ച് ഓൺലൈൻ ആയി പണമടയ്ക്കാം. പ്രീ-പെയ്ഡ് പ്ലാന്‍, ഡിടിഎച്ച് കണക്ഷന്, ഡാറ്റാ കാര്‍ഡ്, പോസ്റ്റ്-പെയ്ഡ് ബില്ലുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉൾപ്പെടുന്നുണ്ട്.
കോംഗോയിൽ വൻ അഗ്നിപർവത സ്ഫോടനം; പ്രാണരാക്ഷാർത്ഥം കൂട്ടപ്പലായനം നടത്തിയത് ആയിരങ്ങൾ (വീഡിയോ)
പ്രതികരിക്കാൻ ഇവിടെ എഴുതുക