സംസ്ഥാനത്ത് കോവിഡ് വാക്സിൻ തീർന്നതായി മുഖ്യമന്ത്രി അറിയിച്ചു. വാക്സിൻ തീർന്ന് ദിവസങ്ങളായെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനവും വാക്സിനായി ടെണ്ടർ വിളിക്കുകയാണെങ്കിൽ വാക്സിൻ വില കുത്താൻ ഉയരാനാണ് സാധ്യത. അതിനാൽ തന്നെ സംസ്ഥാനങ്ങൾക്ക് ഓരോന്നിനും ആവശ്യമായ വാക്സിൻ എത്രയാണെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്സിന് വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വിളിച്ചാല്‍ വാക്സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താം.
ഇക്കാര്യം കാണിച്ച് ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആസൂത്രണം ചെയ്ത വേഗതയില്‍ വാക്സിനേഷൻ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ് വാക്സിൻ കുറവ് മൂലം ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്സിൻ നൽകിയാൽ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക