പുഴയില്‍ വെള്ളം കുടിക്കാന്‍ വന്ന ചീറ്റയെ മുതല പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്ന ചീറ്റയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയുടെ തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്താണ് മുതല പതുക്കെ പുചീറ്റയുടെ അരികില്‍ എത്തിയത്. അപകടം മനസിലാക്കിയ ചീറ്റ വെള്ളത്തിലേക്ക് കുതിച്ചു ചാടി.
തുടര്‍ന്ന് അതിവേഗത്തില്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ചീറ്റയെ പിന്തുടരാന് മുതല ശ്രമിക്കുന്നുണ്ടെങ്കിലും വേഗതയുടെ പര്യായമായ ചീറ്റ നിമിഷം നേരം കൊണ്ടാണ് കണ്ണില്‍ നിന്ന് മറയുന്നത്.
Leap into the life you are meant to live… pic.twitter.com/cKEL1w5kPY
— Susanta Nanda (@susantananda3) May 23, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക