അയ്യപ്പനും കോശിക്കും ബോളിവുഡിൽ നിന്നും അഭിനന്ദനം. സംവിധായകൻ സഞ്ജയ് ഗുപ്തയാണ് ചിത്രത്തിനും താരങ്ങൾക്കും അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ മികവുറ്റ പ്രകടനം അവിശ്വസനീയമാണെന്ന് സംവിധായകന് പറഞ്ഞു. അയ്യപ്പനും കോശിയും ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും വളരെ ഉചിതമായിരിക്കുമെന്ന പ്രതീക്ഷയും സഞ്ജയ് ഗുപ്ത പങ്കുവച്ചു.
കേസന്വേഷിക്കാൻ സേതുരാമയ്യർ സിബിഐ വീണ്ടും വരുന്നു, അഞ്ചാം ഭാഗത്തിൽ ആശ ശരത്തും സൗബിനും
സച്ചി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പ്രേക്ഷകർ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം കൂടിയാണിത്. പൃഥ്വിരാജ്, ബിജു മേനോന്, അനില്‍ നെടുമങ്ങാട്, ഗൗരി നന്ദ, രഞ്ജിത്, നഞ്ചിയമ്മ, അനു മോഹന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അയ്യപ്പനും കോശിയും ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ദോസ്താനക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ പവന് കല്യാണും റാണ ദഗ്ഗുബാട്ടിയുമാണ് ലീഡ് റോളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക