സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിൽ കർഷകർക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് കേരളത്തിന്റെ പുതിയ കൃഷിമന്ത്രി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല ഉല്‍പ്പന്നങ്ങളുടേയും ഉത്പാദനം ഇപ്പോൾ വർധിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ പോലുള്ളവ കയറ്റുമതി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കാന്‍ മന്ത്രി നിർദേശം നൽകിയിരിക്കുകയാണ്.
മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഹാർബറുകൾ പ്രവർത്തിക്കാൻ അനുമതി
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളും ഇക്കാര്യങ്ങളിലുള്ള ഇടപെടലുകളും ശക്തമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഹോര്‍ട്ടികോര്‍പ്പ് വാഴക്കുളം അഗ്രോ പ്രൊസസ്സിംഗ് കമ്പനി വഴി പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിനായി സംഭരണം ആരംഭിച്ചിട്ടുണ്ട്. കപ്പയും ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക