ബാഹുബലിയ്ക്ക് ശേഷം ആരാധകർ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആർആർആർ. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇവർക്ക് പുറമെ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 450 കോടി രൂപയില്‍ ഒരുങ്ങിയ ആർആർആർ റിലീസിന് എത്തുന്നതിനു മുൻപ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരിക്കുകയാണ്. സാറ്റ്ലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങള്‍ വഴിയാണ് ചിത്രം 325 കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായ പ്രമുഖ കമ്പനികളാണ് ചിത്രവുമായി ബിസിനസ് ഡീല്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ചിത്രങ്ങളുമായി അനിഘ
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ജൂനിയര്‍ എന്‍.ടി.ആര് കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക