ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ഉന്നയിച്ച പ്രശ്നത്തിനുള്ള മറുപടി തരംതാണ പ്രയോഗങ്ങളും അശ്ലീലവുമല്ലെന്ന് അനൂപ് കുറിക്കുന്നു.
അനൂപ് മേനോന്റെ പോസ്റ്റ്
ഉന്നയിച്ച ആശങ്കയ്ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന
അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങൾ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങൾക്ക്
അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്.
ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന
അധിക്ഷേപങ്ങളില്‍ പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക