കണ്ണൂർ :ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ ആര് സി) പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് പരിശീലകരെ ക്ഷണിച്ചു. പരിശീലന മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്കും കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്കും അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ജൂണ്‍ 12 നകം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പര്‍ 56, ചിറക്കര പി ഒ, തലശ്ശേരി 670104 എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 9656428680.
പ്രതികരിക്കാൻ ഇവിടെ എഴുതുക