ഡൽഹി : ഹൈഡ്രജൻ ബലൂണിൽ കെട്ടി വളർത്തു നായയെ പറപ്പിക്കുകയും അത് ക്യാമറയിൽ പകർത്തുകയും ചെയ്ത യൂ ട്യൂബ് വ്ലോഗർ അറസ്റ്റിൽ. ഡൽഹി സ്വദേശി ഗൗരവ് ജോണാണ് മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് അറസ്റ്റിലായത്. യൂ ട്യബ് ചാനലിലൂടെ പങ്കുവയ്ക്കാനാണ് വിഡിയോ പകർത്തിയത്.
ഡൽഹിയിലെ ഒരു പാർക്കിൽ വെച്ചാണ് ഇയാൾ ഹൈഡ്രജൻ ബലൂണിൽ കെട്ടി നായയെ പറപ്പിക്കാൻ ശ്രമിച്ചത്. വിഡിയോയിൽ നായ കുറച്ച് സമയത്തേക്ക് വായുവിലൂടെ പറക്കുന്നതും കാണാം.
ഇതുകണ്ട് ഗൗരവും അമ്മയും കയ്യടിക്കുന്നുമുണ്ട്. യൂട്യൂബിൽ പങ്കുവച്ച വിഡിയോ എന്നാൽ രോഷം ഉയർന്നതിനെത്തുടർന്ന് നീക്കി.
ഗൗരവ് ജോണിനെതിരെ മാൽവിയ നഗർ പൊലീസ് സ്റ്റേഷനിൽ മൃഗാവകാശ പ്രവർത്തകർ പരാതി നൽകി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക