ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയ്ക്ക് പിന്നാലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും കേന്ദ്രം മൂക്കുകയറിടുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ ഡിജിറ്റല്‍ മീഡിയ നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. ബുധനാഴ്ച ചട്ടം നിലവില്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക