ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. കണ്ണൂര്‍ വിഷനുമായി സഹകരിച്ചാണ് ഒന്നര മണിക്കൂര്‍ നീളുന്ന പ്രവേശനോത്സവപരിപാടി സംഘടിപ്പിക്കുക. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ടെലിവിഷനിലൂടെ പരിപാടിയില്‍ പങ്കെടുക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംഘടിപ്പിക്കുന്ന പരിപാടി ലൈവ് ടെലികാസ്റ്റ് ചെയ്യും. കലാപരിപാടികള്‍, നാടന്‍ പാട്ടുകള്‍ എന്നിവയും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക