മോസ്കോ: റഷ്യയില്‍ സര്‍ക്കസ് കൂടാരത്തില്‍ ട്രെയിനറെ സിംഹം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രെയിനറുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ചയാണ് സംഭവം. ഉറാല്‍ ട്രാവലിംഗ് സര്‍ക്കസില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ മാക്സിം ഓര്‍ലോവിന് നേരെയാണ് സിംഹം തിരിഞ്ഞത്.
വീഡിയോയുടെ തുടക്കത്തില്‍ സര്‍ക്കസ് റിംഗില്‍ രണ്ടു സിംഹങ്ങളെ കാണാം. സിംഹങ്ങള്‍ക്ക് ഒപ്പം അഭ്യാസ പ്രകടനം നടത്താന്‍ എത്തിയപ്പോഴാണ് മാക്സിം ഓര്‍ലോവിന് നേരെ ഒരു സിംഹം തിരിഞ്ഞത്.
https://youtu.be/gQII0P5bWcA
സിംഹം ആക്രമിക്കാന്‍ തുടങ്ങിയതോടെ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് അടിച്ച് അകറ്റാന്‍ നോക്കുന്നത് കാണാം.
സിംഹം ആക്രമിക്കുന്നത് കണ്ട് ഭയന്ന് പോയ കാണികള്‍ രക്ഷപ്പെടുത്താന്‍ വരുന്നതും വീഡിയോയില്‍ വ്യക്തമാണ്. വടി ഉപയോഗിച്ച് പ്രതിരോധിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ സിംഹം പിന്നാക്കം പോയി.
എന്നാല്‍ നിമിഷങ്ങള്‍ക്കകം സിംഹം വീണ്ടും ആക്രമണം അഴിച്ചുവിടുന്നതാണ് വീഡിയോയുടെ അവസാനം. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രെയിനറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക