പെരിയങ്ങാനം : പെരിയങ്ങാനം ശ്രീധർമ്മ ശാസ്താംകാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പെരിയങ്ങാനത്തെ മുഴുവൻ വീടുകളിലും കൊറോണ ഡങ്കി മുതലായ രോഗങ്ങൾക്ക് എതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവ്വേദ മരുന്നുകൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
പെരിയങ്ങാനം പ്രദേശത്ത് കൊറോണ വ്യാപനം അതിരൂക്ഷമായതിനാൽ അവിടെ കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രതന്ത്രി ദിലീപ് വാഴുന്നോരുടെ സഹായ സഹകരണത്തോടെ പ്രതിരോധ മരുന്ന് കിറ്റ് വിതരണം നടത്തിയത്. വിതരണം ചെയ്യാനാവശ്യമായ ആയുർവ്വേദ മരുന്നുകൾ അടങ്ങിയ കിറ്റുകൾ മുക്കട ആയുർവേദ ഡിസ്പൻസറിയിൽ നിന്നും മെഡിക്കൽ ഓഫിസർ ഡോക്ടർ ശ്രീമതി ബി. ലീന ക്ഷേത്ര ഭാരവാഹികൾക് കൈമാറി. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ വീടുകളിലും മരുന്ന് കിറ്റ് വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക