ഈതവണത്തെ ബിഗ്ബോസിലെ മികച്ചൊരു മത്സരാർത്ഥി ആയിരുന്നു മണിക്കുട്ടൻ, ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥി കൂടിയായിരുന്നു മണിക്കുട്ടൻ, ഷോയിൽ നിന്നും പുറത്ത് എത്തിയ ശേഷമാണ് തനിക്ക് ഇത്രയും ആരാധകർ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത് എന്ന് മണിക്കുട്ടൻ പറഞ്ഞിരുന്നു, തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചും മണിക്കുട്ടൻ എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ബിഗ്ബോസ് മത്സരാർത്ഥി സൂര്യക്കെതിരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം. വെറും വാശിയും എല്ലാം നല്ലതിനാണ് പക്ഷെ സൈബർ അറ്റാക്ക് അത് ഒരിക്കലും നല്ല പ്രവണത അല്ല, തന്റെ കൂട്ടുകാരി സൂര്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കാണുമ്പൊൾ തനിക്ക് നല്ല സങ്കടം ഉണ്ട്. ദയവായി ഇത് നിർത്തണം എന്നാണ് മണിക്കുട്ടൻ പറയുന്നത്.
നമസ്കാരം ഫ്രണ്ട്സ്, ഒരു പ്രധാനപെട്ട വിഷയം അഭിസംബോധന ചെയ്യാൻ ആണ് ഈ വീഡിയോ . സോഷ്യൽ മീഡിയ ഡെവലപ്പ് ചെയ്യുമ്പോൾ പ്രധാന ഉദ്ദേശം ലോകത്തിലെ നാനാ വിഭാഗത്തിൽ പെട്ട ജനങ്ങളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കുവാൻ ആയിരുന്നു. അല്ലാതെ ദ്വേഷവും മറ്റും പ്രചരിപ്പിക്കാൻ ഉള്ള ഒരു മാധ്യമം എന്ന രീതിയിൽ അല്ല. സുരക്ഷിതത്വം എന്നത് ഇന്ന് വീട്ടിൽ മാത്രം ഒതുങ്ങുന്നത് അല്ല.
സൈബർ ഇടത്തിലും വേണം. ഞാൻ ഉൾപ്പെടെ ഉള്ള ബിഗ് ബോസ്സ് ഹൗസ് കോണ്ടെസ്റ്റാന്റ്സിന് എതിരെ നടത്തുന്ന ഇത്തരം പ്രവണതകൾ നിർത്തണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു. എന്നു സ്വന്തം MK എന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോ പങ്കിട്ടത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക