ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനം നിവാസികളുടെ അവസ്ഥ കൂടി ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് സംവിധായകന് ഒമര്‍ ലുലു. എത്രയോ വര്‍ഷമായി നമ്മുടെ നാട്ടില്‍ ചെല്ലാനം കണ്ണമാലി നിവാസികള്‍ ഈ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് കടല്‍ ഭിത്തി കെട്ടികൊടുക്കാനെങ്കിലും തയ്യാറാകണമെന്നും ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനം നിവാസികളുടെ ഈ അവസ്ഥ കൂടി ഒന്ന് ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തു. ആ കടല്‍ ഭിത്തി എങ്കിലും ഒന്ന് കെട്ടികൊടുക്കോ എത്രയോ വര്‍ഷമായി നമ്മുടെ നാട്ടില്‍ ചെല്ലാനം കണ്ണമാലി നിവാസികള്‍ ഈ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. അവിടത്തെ അവസ്ഥ മനസ്സിലാക്കുവാന്‍ കമ്മന്റ് ബോക്സില്‍ ഫോട്ടാ ഇട്ടടുണ്ട്’, ഒമര്‍ ലുലു തന്റ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക