മെഡിക്കല്‍ ഓക്സിജനുമായി ഓക്സിജന്‍ എക്സ്പ്രസ്സ് ട്രെയിന്‍ ടാങ്കറുകള്‍ കേരളത്തിലെത്തി. ഒഡിഷയിലെ റൂര്‍ക്കേലയില്‍ നിന്നാണ് ട്രെയിന്‍ ടാങ്കറുകള്‍ സംസ്ഥാനത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ വല്ലാർപ്പാടത്താണ് ഒഡിഷയിൽ നിന്നുള്ള നാലാമത് ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ എത്തിയിരിക്കുന്നത്. 133.52 മെട്രിക് ടണ്‍ ഓക്സിജനാണ് ഏഴ് ക്രയോജനിക് ടാങ്കറുകളിലായി സംസ്ഥാനത്തെത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയാണ് ട്രെയിനുകൾ കൊച്ചിയിലെത്തിയത്.
ഒഡിഷയിൽ നിന്ന് നാലാമത് ട്രെയിൻ കൂടി എത്തിയതോടെ ആകെ എല്‍എംഒ 513.72 മെട്രിക് ടണ്‍ ഓക്സിജനായി കേരളത്തിൽ. വല്ലാർപ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിൽ തന്നെയാണ് മൂന്ന് റേക്കുകളും ഇറക്കിയിരിക്കുന്നത്. ഇപ്പോൾ ഓക്സിജന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന്റെയും റെയില്‍വേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക