ദേവികുളം എംഎൽഎ എ.രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും പിഴവ് വന്നതിനെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്പീക്കറുടെ ചേമ്പറിൽ രാവിലെ 8.30 ന് സത്യപ്രതിജ്ഞ നടക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു. സഗൗരവമെന്നോ ദൈവനാമത്തിലെന്നോ സത്യപ്രതിജ്ഞയിൽ പരാമർശിച്ചിരുന്നില്ല. ആയതിനാലാണ് വീണ്ടും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത്.
മെഡിക്കല്‍ ഓക്സിജനുമായി എക്സ്പ്രസ്സ് ട്രെയിന്‍ ടാങ്കറുകള്‍ ഒഡിഷയിൽ നിന്ന് കേരളത്തിലേയ്ക്ക്
മുൻ എംഎൽഎ കെ രാജേന്ദ്രനെപ്പോലെ എ.രാജയും തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ദൈവനാമത്തിലും അല്ലാഹുവിന്റെ നാമത്തിലും സഗൗരവത്തോടെയും ഉൾപ്പെടെ പലതരത്തിലാണ് ഇത്തവണ സഭയിൽ സത്യപ്രതിജ്ഞ നടന്നത്. നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ച രാജ ഏഴായിരത്തിലധികം ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ ഇത്തവണ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക