ലോകത്തെ പിടിച്ചുകുലുക്കിയ കൊവിഡ് മഹാമാരിക്കെതിരെ വിവിധ രാജ്യങ്ങളിൽ വാക്സിൻ നൽകി കൊണ്ടിരിക്കുകയാണ്. പക്ഷെ ചില രാജ്യങ്ങളിൽ വാക്സിൻ ലഭ്യത കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇതല്ല സ്ഥിതി. വാക്സിൻ സുലഭമാണെങ്കിലും സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ജനങ്ങളാണ് പ്രശ്നം. ഇത്തരത്തിൽ വെല്ലുവിളി നേരിടുകയാണ് ഹോങ്കോങ്. രാജ്യത്തെ 7.5 മില്യൺ ജനങ്ങൾക്കും വാക്സിൻ ലഭ്യമാണ് എങ്കിലും വാക്സിൻ സ്വീകരിക്കാൻ എത്തുന്നില്ലതാണ് സത്യം.
സർക്കാരിനോടുള്ള വിശ്വാസമില്ലായ്മയും ഒപ്പം രാജ്യത്ത് കാര്യമായ വൈറസ് ബാധിതർ ഇല്ല എന്നതുമാണ് പലരെയും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇതിന് പരിഹാരമായി സൗജന്യ ബിയർ, സൂപ്പർ കാർ റൈഡ് തുടങ്ങിയ ഓഫറുകൾ മറ്റ് ചിലയിടങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
ഇത് പോലെ ഹോങ്കോങ്ങിലെ സൈനോ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ങ്ടെങ് ഫൊങ് ചാരിറ്റബിൾ ഫൗണ്ടേഷനും, ചൈനീസ് എസ്റ്റേറ്റ്സ് ഹോൾഡിങ്സ് ലിമിറ്റഡും ചേർന്ന് വാക്സിൻ എടുത്ത ഒരു വ്യക്തിക്ക് പുതിയ 449 ചതുരശ്ര അടി ഫ്ലാറ്റ് സമ്മാനായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് വാക്സിനും സ്വീകരിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക