വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് തസ്തികയിലേക്ക് അവസരം. 3591 ഒഴിവുകളാണ് ഉള്ളത്.
ഓൺലൈനായി അപേക്ഷിക്കണം. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗർ എന്നീ ഡിവിഷനുകളിലും വിവിധ വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. സ്റ്റൈപ്പെൻഡ് ലഭിക്കും.
ഫിറ്റർ, വെൽഡർ , ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്ക് (ഡീസൽ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്ക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) എന്നീ ഒഴിവുകളാണുള്ളത്.
പത്താംക്ലാസ്. എൻ.സി.വി.ടി./ എസ്.സി.വി.ടി. അഫിലിയേറ്റ് ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും യോഗ്യതയായി പരിഗണിക്കും. പൈപ്പ് ഫിറ്റർ ട്രേഡിൽ പ്ലംബർ ഐ.ടി.ഐ. ട്രേഡ് , പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ.ടി.ഐ.യാണ് പരിഗണിക്കുക. 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.
വിശദവിവരങ്ങൾക്ക് www.rrc-wr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂൺ 24.
പ്രതികരിക്കാൻ ഇവിടെ എഴുതുക