ആര്.എസ്.എസുകാരെ ‘കൊല്ലണം’ എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളില്‍ വിശദീകരണവുമായി നടി മാല പാര്‍വതി.
മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റമില്ലെന്നും മാല പാര്‍വതി ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്.
എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.
എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക