എല്ലാ വീടുകളിലും സുലഭമായി കാണുന്ന ഒന്നാണ് ചക്ക. പോഷക സമൃദ്ധമായ ചക്ക വെറും 4 ചേരുവകൾ ചേർത്ത് വീട്ടിൽ തയ്യാറാക്കാവുന്ന വിഭവമാണ് ചക്ക വരട്ടിയത്. ചക്ക, ശർക്കര, ഒരുക്കപ്പ് തേങ്ങാപാൽ ഒരു സ്പൂൺ ഏലയ്ക്ക പൊടി മാത്രം മതി ഈ ചക്ക വരട്ടി തയ്യാറാക്കാൻ
ചേരുവകൾ…
1. വരിക്ക ചക്ക ചുള 10 എണ്ണം
2. ശർക്കര 100gm
3. തേങ്ങ പാൽ 1 കപ്പ്
4.ഏലയ്ക്ക പൊടി 1 നുള്ള്
തയ്യാറാക്കുന്ന വിധം
ശർക്കര അര ഗ്ലാസ് വെള്ളം ഒഴിച്ചു ഉരുക്കുക.ചക്ക ചുള ചെറുതായി അരിഞ്ഞു വയ്ക്കുക. ശേഷം ഉരുക്കി അരിച്ചെടുത്ത ശർക്കര പാനിയിലേക്ക് ചക്ക ചുള ചേർത്ത് ചെറുതീയിൽ വേവിക്കുക. ഇത് നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒരുക്കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ )ചേർക്കുക. ചെറുതീയിൽ വേവിക്കുക.നന്നായി ഇളക്കികൊടുക്കുക. ഇത് കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ ഏലയ്ക്ക പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. രണ്ട് മിനുട്ടിന് ശേഷം തീ അണയ്ക്കുക. ചക്ക വരട്ടിയത് തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക