ന്യൂഡല്‍ഹി: മഹാരാഷ്ട്ര,മധ്യപ്രദേശ്, രാജസ്ഥാന് എന്നി സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ആന്ധ്രയിലും പെട്രോള്‍ വില നൂറ് കടന്നു. ആന്ധ്രയിലെ ചില ജില്ലകളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലുമാണ് ഇന്നത്തെ വര്‍ധനയോടെ വില റെക്കോര്‍ഡിട്ടത്. ലേയിലും വില നൂറിനു മുകളിലായി.
പെട്രോളിന് 27 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഉയര്‍ന്നത്. പതിനെട്ടു തവണയാണ് കഴിഞ്ഞ മാസം ഇന്ധന വില ഉയര്‍ത്തിയത്. ഒറ്റ മാസത്തെ വര്‍ദ്ധനവോടെ രാജ്യത്ത് പല പ്രദേശങ്ങളിലും വില റെക്കോര്‍ഡ് ഉയരത്തിലാണ് ഉള്ളത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില 94.76 രൂപയാണ് . ഡീസലിന് 85.66 രൂപയുമാണ്.
മഹാരാഷ്ട്ര,മധ്യപ്രദേശ്,രാജസ്ഥാന്, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ തന്നെ വില നൂറിനു മുകളില്‍ എത്തി. 99.75 രൂപയാണ് വിശാഖപട്ടണത്തെ പെട്രോള്‍ വില. ആദിലാബാദിലും തെലങ്കാനയില്‍ നിസാമാബാദിലും വില നൂറു കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക