വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കറുമുറ കഴിക്കാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത്. ഇതിനായി ഉള്ളിവട വീട്ടിൽ തയ്യാറാക്കാം.
ചേരുവകൾ- കടല മാവ് (2 കപ്പ്), സവാള (4 എണ്ണം), പച്ചമുളക് (3 എണ്ണം), ഇഞ്ചി (ചെറുതായി അരിഞ്ഞത്),
കുരുമുളക് പൊടി, മുളക് പൊടി എന്നിവ 1/2 ടീസ്പൂൺ, കായം 2 നുള്ള്, ഉപ്പ് ആവശ്യത്തിന്, എണ്ണ
തയ്യാറാക്കുന്ന വിധം-
സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം ഒരു ടീസ്പൂണ്‍ ഉപ്പു കൂടി ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴയ്ക്കുക. 30 മിനുട്ട് നേരം ഇത് മാറ്റിവയ്ക്കുക. ശേഷം കടല മാവ്, പാകത്തിനു ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായ പൊടി എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിലോ അല്ലെങ്കിൽ കുറച്ച് കൂടി കട്ടിയായിട്ടോ കലക്കുക. നേരത്തെ മിക്സ് ചെയ്ത വച്ച ഉള്ളിയുടെ മിശ്രിതം കലക്കിയ മാവിലേയ്ക്ക് ചേർക്കുക. ചീനചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ച ശേഷം കുറശെ മാവു സ്പൂൺ കൊണ്ടൊ, കൈ കൊണ്ടൊ ഒഴിക്കുക. ഇരുവശവും മൊരിച്ച് ഗോള്‍ഡന്‍ അല്ലെങ്കിൽ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക