സോഷ്യൽ മീഡിയയിൽ തരംഗമായ ക്ലബ്ബ് ഹൗസിലെ തന്റെ അക്കൗണ്ട് വ്യാജമാണെന്ന് വെളിപ്പെടുത്തി നടൻ നിവിൻ പോളി. നേരത്തെയും നിരവധി താരങ്ങൾ അവരുടെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.ഫേസ്ബുക്കിലൂടെയാണ് തന്റെ വ്യാജ അക്കൗണ്ടിനെ കുറിച്ച് താരം അറിയിച്ചത്. തന്റെ പേരിലുള്ള ഏതാനും അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.
ഒപ്പം മറ്റേതെങ്കിലും പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചേരുകയാണെങ്കിൽ എല്ലാവരേയും അറിയിക്കുന്നതായിരിക്കുമെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക