ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളായ വാട്സാപ് ഗ്രൂപിന്റെ അഡ്മിന്, വിഡിയോ ഷെയര്‍ ചെയ്തവര്‍ തുടങ്ങിയവരെക്കുറിച്ച് സൈബര്‍ പൊലീസിന് വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇവർക്കെതിരെ ഉടൻ നടപടിയുണ്ടായേക്കും.
ചില വാട്സാപ് ഗ്രൂപുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് നല്കിയ പരാതി.
രമേശ് ചെന്നിത്തല എംഎല്‍എ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന് രമ്യ സുരേഷ് പറഞ്ഞു.
രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. കരീലക്കുളങ്ങര പൊലീസിനെ വിവരം അറിയിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കാനായിരുന്നു നിര്‍ദേശിച്ചത്. ജില്ലാ പൊലീസ് മേധാവി പരാതി സൈബര്‍ സെല്ലിനു കൈമാറി. ചില ഫെയ്സ്ബുക് പേജുകളിലും ഇതേ വിഡിയോ പ്രചരിപ്പിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അവര്‍ പേജ് ബ്ലോക് ചെയ്തുവെന്നു രമ്യ പറയുന്നു.
വ്യാജ വിഡിയോ തയാറാക്കിയവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുന്നതുവരെ നിയമപരമായി മുന്നോട്ടു പോകുമെന്നും തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ വിഡിയോയാണ് തന്റെ പേരില്‍ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചെന്നും രമ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക