കോവിഡ് മഹാമാരിക്കായി ഉപയോഗിക്കുന്ന ഫൈസര്‍ വാക്സിന് കുട്ടികളില്‍ ഉപയോഗിക്കാമെന്ന് യുകെ. ഈ വാക്സിന് കുട്ടികളില്‍ സുരക്ഷിതമാണെന്നും റിസ്ക് ഫാക്ടറുകള്‍ ഇല്ലെന്നും എംഎച്ച്ആര്‍എ വ്യക്തമാക്കി. 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളിലെ പരീക്ഷണ ഫലങ്ങള്‍ അവലോകനം ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനും അമേരിക്കയും വാക്സിന് 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളിൽ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു.
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചു, ധർണ നടത്താനൊരുങ്ങി എല്‍ഡിഎഫ് എംപിമാര്‍
യുകെയില്‍ കുട്ടികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിനൊടുവിലാണ് എംഎച്ച്ആര്‍എ അനുമതി നല്‍കിയത്. വാക്സിൻ സ്വീകരിക്കുന്ന കുട്ടികളിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകുന്നെന്നും വാക്സിൻ സുരക്ഷിതവും ഫലപ്രദവും തന്നെയെന്നും അധികൃതർ അറിയിച്ചു. –
പ്രതികരിക്കാൻ ഇവിടെ എഴുതുക