കണ്ണൂർ :പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന ഒരു കോടി ഫല വൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. കല്യാശ്ശേരി ബിക്കീരിയന് പറമ്പ് എം സി എഫ് കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ വൃക്ഷതൈ നട്ടു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ; കാരണം പല്ല്; തുറന്നു പറഞ്ഞ് അപർണ്ണ ബാലമുരളി
കല്യാശ്ശേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി ആയിരത്തി അഞ്ഞൂറോളം മരങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ നട്ടത്. പൊതു സ്ഥലങ്ങള്‍ കൂടാതെ ഓരോ വീടുകളിലും വൃക്ഷതൈ നല്‍കിയാണ് പഞ്ചായത്ത് ഇതിന്റെ ഭാഗമായത്. വനം വകുപ്പ് മുഖേന ലഭിച്ച മാവ്, പുളി, ഞാവല്‍, ബദാം, മരുതകം, വേപ്പ് തുടങ്ങിയവയാണ് നട്ടത്. ഇതിന് പുറമെ ജില്ലാ പഞ്ചായത്ത് കൂടുതല്‍ മാവിന് തൈകള്‍ വരും ദിവസങ്ങളിലായി പഞ്ചായത്തിന് ലഭ്യമാക്കും.
പരിപാടിയില്‍ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന് അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിഷ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഇ മോഹനന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അജിമോള്‍, കല്യാശ്ശേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ഇ പ്രമോദ് വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക