കേന്ദ്രമന്ത്രിസഭയിലേക്ക് മെട്രോമാൻ ഇ. ശ്രീധരനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. രണ്ട് ദിവസത്തെ ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ഡൽഹിയിൽ നടക്കുന്നത്. ഈ ശ്രീധരന് പകരം സുശീൽകുമാർ മോദി, സർബാനന്ദ സോനോവാൾ, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയിൽ ഉള്ളത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവിൽ ബിജെപി നടത്തുന്നത്.
കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. കൂടുതൽ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം.
അതേസമയം, ഏതെല്ലാം മന്ത്രിസ്ഥാനങ്ങളായിരിക്കും പുനസംഘടനയ്ക്ക് വിധേയമാകുന്നതെന്നത് സംബന്ധിച്ച് സൂചനകളില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക