കാസര്‍കോട്: കെ സുരേന്ദ്രനെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി ബിഎസ്പി നേതാവ് കെ സുന്ദര. പണം തന്നില്ലെന്ന് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടതായും സുന്ദര മാധ്യമങ്ങളോട് പറഞ്ഞു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണെന്നും വാങിയ പണം തിരികെ നല്‍കാനും ആവില്ല. കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചതായും ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്താല്‍ അല്ലെന്നും സുന്ദര പറഞ്ഞു. മ
ഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറാന് ബിജെപി രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക