രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,14,460 കൊവിഡ് കേസുകൾ. അറുപത് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 14,77,799 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2677 പേർ 24 മണിക്കൂറിനിടെ മരണമടഞ്ഞു.
ദില്ലിയിൽ നാളെ അൺലോക്ക് ആരംഭിക്കും. അതേസമയം വാക്സിൻ അനിശ്ചിതത്വം തുടരുകയാണ്. എന്നാൽ വാക്സിൻ സംബന്ധിച്ച് നിലനിൽക്കുന്ന അഭ്യുഹങ്ങളെ തള്ളി കേന്ദ്രമന്ത്രി ഹർഷവർധൻ രംഗത്തെത്തി. സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകിയത് സുതാര്യമായാണെന്നും ഇതുവഴി സർക്കാർ സംവിധങ്ങളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചു എന്നും ഹർഷവർധൻ ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക