തിരുവനന്തപുരം: ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത ദേവികുളം എംഎൽഎ എ.രാജ 2500 രൂപ പിഴ ഒടുക്കണമെന്ന് സ്പീക്കറുടെ റൂളിങ്.
ആദ്യം സത്യപ്രതിജ്ഞ ചെയ്ത മേയ് 24 മുതൽ ക്രമാനുസൃതമായി സത്യപ്രതിജ്ഞ നടത്തിയ ജൂൺ രണ്ടാം തീയതി വരെയാണ് പിഴ ഒടുക്കേണ്ടത്. അതേസമയം ഈ ദിവസങ്ങളിൽ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ നടപടികൾ ഒന്നുംതന്നെ അസാധുവാകില്ല.
എ. രാജ തമിഴ് ഭാഷയിൽ നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തണമെന്നും നിയമവകുപ്പ് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തയാറാക്കിയ തമിഴ് ഭാഷയിലുള്ള സത്യപ്രതിജ്ഞാ വാചകം അപൂർണമായതിനാലാണ് രാജയുടെ സത്യപ്രതിജ്ഞയിൽ പിശക് സംഭവിച്ചതെന്നാണ് നിയമവകുപ്പിന്റെ റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക