പുതിയതായി ജനങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. ട്രെൻഡിങ് ഓഡിയോ പ്ലാറ്റ്ഫോം എന്ന് പറയാം. എന്നാലിപ്പോൾ ക്ലബ് ഹൗസിന് വെല്ലുവിളിയുമായി എത്താനിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാമിലും ക്ലബ്ഹൗസിന് സമാനമായ രീതിയില്‍ ഓഡിയോ റൂമുകൾ ആരംഭിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇൻസ്റ്റാഗ്രാം മാർച്ചിൽ തന്നെ നടത്തിയെന്നും വാർത്തകളുണ്ട്.
ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുള്ള ഏതൊരാൾക്കും ഓഡിയോ റൂമുകൾ തുടങ്ങാനാകും. ക്ലബ്ഹൗസിന് സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്റെയും ഓഡിയോ റൂമുകൾ എങ്കിലും പബ്ലിക് ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമില്‍ ഉണ്ടാകില്ല. ചാറ്റ് റൂമിന്റെ ഭാഗമാകാൻ ആരെയും ക്ഷണിക്കുവാൻ സാധിക്കും. പുതിയ ചാറ്റ് റൂമുമായി ഇൻസ്റ്റാഗ്രാം ഉടൻ തന്നെ എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക